എജിആർ കുടിശ്ശിക ; ടെലികോം കമ്പനികൾക്ക് കൂടുതൽ സാവകാശം നൽകാൻ കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ടെലികോം എജിആർ (അഡ്ജസ്റ്റഡ് ​ഗ്രോസ് റവന്യു) കുടിശ്ശിക അടയ്ക്കാൻ കൂടുതൽ സാവകാശം നൽകാൻ മാർ​ഗങ്ങൾ തേടി കേന്ദ്ര സർക്കാർ. നിലവിൽ സുപ്രീം കോ‌ടതി നിർദ്ദേശമനുസരിച്ച് 10 വർഷമാണ് കുടിശ്ശിക അടച്ചുതീർക്കാനുളള സമയപരിധി. ഇത് 20 വർഷമായി ദീർഘിപ്പിക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. എന്നാൽ കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കാലാവധി എങ്ങനെ ദീർഘിപ്പിക്കണമെന്നതിൽ നിയമ ഉപദേശം തേ‌ടാനൊരുങ്ങുകയാണ് ടെലികോം വകുപ്പ്.

കമ്പനികൾ പ്രതിസന്ധിയിലാണെന്നതും കേന്ദ്ര സർക്കാർ പരി​ഗണിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. വീഡിയോകോണിൽ നിന്ന് സ്പെക്ട്രം വാങ്ങിയതിനാൽ അവരുടെ പേരിലുളള കു‌ടിശ്ശിക തങ്ങളിൽ നിന്ന് ഇടാക്കരുതെന്നാണ് എയർടെൽ ആവശ്യപ്പെ‌ടുന്നത്.

വോഡാഫോൺ-ഐഡിയുടെ എജിആർ കുടിശ്ശിക 58,254 കോടി രൂപയാണ്. ഇതിൽ 7,854 കോടി രൂപ മാത്രമാണ് കമ്പനി അടച്ചത്. എയർടെല്ലിന്റെ കുടിശ്ശിക 43,980 കോടി രൂപയാണ്. ഇതിൽ 18,000 കോടി രൂപ എയർടെൽ ഇതുവരെ അടച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...