ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

For full experience, Download our mobile application:
Get it on Google Play

ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന് തുടക്കം. പട്നയിൽ വെച്ച് ‘മുഖ്യമന്ത്രി ബിഹാർ ഹെലി-ടൂറിസം ആൻഡ് എയർ ടൂറിസം സർവീസ് സ്കീം 2026’ ബിഹാർ സർക്കാർ ആരംഭിച്ചു. ടൂറിസം വകുപ്പിന്റെയും സിവിൽ ഏവിയേഷൻ വകുപ്പിന്റെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് സബ്‌സിഡി നിരക്കിലുള്ള ഹെലികോപ്റ്റർ, എയർ ടൂറിസം സേവനങ്ങൾ ലഭ്യമാക്കുന്നു. പട്‍നയിലെ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ സംവാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതിയുടെ തുടക്കം. വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് വിനോദസഞ്ചാര മേഖലയിൽ നിന്ന് വരുമാനം ലഭിക്കുന്ന രീതിയിലേക്ക് പദ്ധതികൾ വികസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

നിലവിൽ വിനോദസഞ്ചാര പദ്ധതികൾ നടപ്പാക്കാൻ സർക്കാർ വകുപ്പിന് സാമ്പത്തിക സഹായം നൽകുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും നാടായ ബിഹാർ ആധുനിക വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് സമ്രാട് ചൗധരി വ്യക്തമാക്കി. ലോക ടൂറിസം ഭൂപടത്തിൽ ബിഹാറിനെ കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...