Monday, April 28, 2025 11:30 am

ബിഹാറില്‍ ദുരഭിമാനക്കൊല ; കാമുകിയുടെ ബന്ധുക്കളുടെ മര്‍ദ്ദനമേറ്റ് 17-കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബിഹാര്‍ : ബിഹാറിലെ മുസാഫര്‍നഗറിര്ല്‍ ദുരഭിമാനക്കൊല. കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച പതിനേഴുകാരന്‍ മരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനടക്കം നാല് പേര്‍ അറസ്റ്റില്‍. മൃതദേഹം കുറ്റക്കാരെന്ന് സംശയിക്കുന്നവരുടെ വീട്ടില്‍ സംസ്കരിച്ചതോടെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമായി. കൊലപതാകം നടന്ന സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.

പതിനേഴുകാരനായ സൗരഭ് കുമാറാണ് കാമുകിയുടെ ബന്ധുക്കളുടെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. സൗരഭിനെ കാമുകിയുടെ സഹോദരന്‍ സുശാന്ത് പാണ്ഡെ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ സൗരഭിനെ സുശാന്തും മറ്റ് മൂന്ന് ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ​ഗുരുതരമായി പരിക്കേറ്റ് സൗരഭ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സൗരഭിന്റെ മരണത്തെ തുട‍ര്‍ന്ന് രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേ‍ര്‍ന്ന് മൃതദേഹം സുശാന്ത് പാണ്ഡെയുടെ വീട്ടിലേക്ക് എത്തിക്കുകയും വീട്ടുമുറ്റത്ത് വെച്ച് മൃതദേഹം ചിതയൊരുക്കി സംസ്കരിക്കുകയും ചെയ്തു. സംഭവത്തില്‍ സുശാന്ത് പാണ്ഡെയേയും ഇയാളുടെ മൂന്ന് ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെ തുട‍ര്‍ന്ന് കൊലപാതകം നടന്ന രാംപുര്‍ സാഹ് ​ഗ്രാമത്തില്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

സൗരഭും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ ഇരുവീട്ടുകാരും എതിര്‍ത്തതോടെ ഞങ്ങള്‍ സൗരഭിനെ ​ഗ്രാമത്തിന് പുറത്തേക്ക് മാറ്റി. സഹോദരിയുടെ വിവാഹത്തിനായാണ് അവന്‍ ഇവിടേക്ക് തിരിച്ചെത്തിയത്. അവനെ പെണ്‍കുട്ടിയുടെ സഹോദരന്‍ വിളിച്ചു വരുത്തി മ‍ര്‍ദ്ദിച്ചു കൊലപ്പെടുത്തകയായിരുന്നു. മ‍ര്‍ദ്ദനമേറ്റ് മരിക്കാനായ എന്‍റെ മകനെ കൊണ്ടു പോകാന്‍ അവള്‍ എന്നേയും വിളിച്ചു വരുത്തി പെണ്‍കുട്ടിയുടെ സഹോദരന്‍ എന്‍റെ തലയില്‍ തോക്ക് ചൂണ്ടി സൗരഭിനെ ജീവനോടെയാണ് കൊണ്ടു പോകുന്നതെന്ന് എഴുതി വാങ്ങിച്ചു – സൗരഭിന്‍റെ പിതാവ് വാര്‍ത്ത ഏജന്‍സിയെ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെ എം എബ്രഹാമിനെതിരായ കേസിൽ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ

0
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ...

പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി ഇന്ത്യ

0
ന്യൂഡല്‍ഹി : പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്താനെതിരെ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ...

ബുള്ളറ്റ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് വിമുക്തഭടൻ മരിച്ചു

0
കണ്ണൂർ : കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് വയലിലേക്ക്...

മദ്യം നൽകി ബോധം കെടുത്തി യുവാവിന്‍റെ സ്വര്‍ണവും പണവും കവര്‍ന്നു ; രണ്ടുപേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യം നൽകി കടയ്ക്കാവൂർ സ്വദേശിയിൽ നിന്ന് സ്വർണ്ണമാലയും പണവും...