കാസർകോട് : ഓഹരി വിപണി നിക്ഷേപത്തിന്റെ പേരിൽ കാസർകോട് ബേക്കൽ സ്വദേശിയുടെ 65 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ബീഹാർ സ്വദേശി പിടിയിൽ. കാസർകോട് സൈബർ പോലീസ് ഹരിയാനയിൽ നിന്നാണ് പ്രതിയായ ഓം കുമാർ റോയിയെ പിടികൂടിയത്. തട്ടിപ്പിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ ബേക്കൽ സ്വദേശിയായ വ്യാപാരി പണം നിക്ഷേപിച്ചിരുന്നു. സ്ഥാപനത്തിന്റെ മുംബൈ ഓഫീസിലെ മാനേജർ എന്ന പേരിലാണ് ബീഹാർ സ്വദേശി ഓംകുമാർ റോയി ആദ്യമായി വ്യാപാരിയെ ബന്ധപ്പെട്ടത്. ഇൻഷുറൻസ് പണം ഓഹരി വിപണിയിലേക്ക് നിക്ഷേപിച്ചിച്ചിട്ടുണ്ടെന്നും ഇരട്ടി ലാഭം ലഭിക്കുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം പിൻവലിക്കാനുള്ള നികുതിയാണെന്ന് പറഞ്ഞ് ആദ്യം മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് വ്യാപാരി അറിയാതെ തന്നെ അക്കൌണ്ടിൽ നിന്ന് പണം നഷ്ടമായി. തട്ടിപ്പ് വ്യക്തമായതോടെ വ്യാപാരി ഡിസംബറിൽ സൈബർ പോലീസിൽ പരാതി നൽകി. ഫോണിലൂടെ നടന്ന തട്ടിപ്പിൽ സൈബർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു അന്വേഷണം പുരോഗമിച്ചത്. പ്രതിയെപ്പറ്റി സൂചന ലഭിച്ചതോടെ പോലീസ് സംഘം ഹരിയാനയിൽ എത്തി തുടർന്നാണ് പ്രതി പിടിയിലായത്. തട്ടിപ്പിന് പിന്നിലുള്ള സംഘത്തെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033