ബി.ജെ.പി– ജെ.ഡി.യു സഖ്യസര്‍ക്കാര്‍ അധികാരമേറ്റു ; നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ബിഹാർ : ബി.ജെ.പി– ജെ.ഡി.യു സഖ്യസര്‍ക്കാര്‍ അധികാരമേറ്റു. നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്തു. ആറാം തവണയാണ് ബിജെപിക്കൊപ്പം ജെഡിയു സഖ്യമുണ്ടാക്കുന്നത് . ബിജെപിയില്‍നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിമാരാകും. സഖ്യത്തിന് ഒരു സ്വതന്ത്രന്‍ 128 പേരുടെ പിന്തുണയുണ്ട്. കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി. ജെ.പി.നഡ്ഡയും ചിരാഗ് പസ്വാനും പട്നയിലെ സത്യപ്രതിജ്ഞ ചടങ്ങിനെത്തി. ദിവസങ്ങള്‍ നീണ്ട ചരടുവലികള്‍ക്കൊടുവില്‍ രാവിലെ പതിനൊന്നുമണിയോടെ നിതീഷ്കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധ്യമായതെല്ലാം ചെയ്തെന്നും നിതീഷ് പറഞ്ഞു. പക്ഷേ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.

പോകുന്നവര്‍ പോകട്ടെയെന്നും ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ജെഡിയു പോകുമെന്ന് നേരത്തെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും ഖര്‍ഗെ പറഞ്ഞു. നിതീഷ്കുമാര്‍ ഓന്തിനെപ്പോലെയെന്ന് ജയറാം രമേശ് എക്സില്‍ കുറിച്ചു. രാഷ്ട്രീയ പങ്കാളിയെ അടിക്കടി മാറ്റുന്ന വഞ്ചനയുടെ വിദഗ്ധനോട് ബിഹാറിലെ ജനം പൊറുക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം ഓപ്പറേഷന്‍ താമരയില്‍ ബിഹാര്‍ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. 19 എംഎല്‍എമാരില്‍ പകുതിയോളംപേരെ ബന്ധപ്പെടാനാവാത്തതിനാല്‍ 11 മണിക്കു നിശ്ചയിച്ച യോഗം മാറ്റി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം...

കോഴിക്കോട് മെഡിക്കൽ കോളജിൽ ട്രാൻസിഷൻ മെഡിസിൻ വിഭാഗത്തിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളുടെ...

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ പ്രതിസന്ധി. ട്രാൻസിഷൻ...

അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ നടപടി സ്വീകരിക്കണം ;...

0
പത്തനംതിട്ട: അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പിരിച്ചുവിടാൻ സർക്കാർ...