ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടത് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ

For full experience, Download our mobile application:
Get it on Google Play

അടിമാലി : കൂമ്പൻപാറയിൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽക്കണ്ട് ഇന്നലെ 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ തിരികെ വീട്ടിലെത്തിയപ്പോളാണ് ബിജുവും സന്ധ്യയും അപകടത്തിൽപ്പെട്ടതെന്ന് പ്രദേശവാസി. സന്ധ്യ ഗുരുതര പരുക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാതയ്ക്കായി മണ്ണെടുത്ത സ്ഥലത്താണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബിജുവും സന്ധ്യയും കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ പെട്ടുപോയി. ഇരുവരുടെയും കാലുകൾ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവർക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകർന്നു വീണത്. കോൺക്രീറ്റ് പാളിക്കു താഴെയായി ഒരു അലമാരയും ഇവർക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മാറി താമസിക്കാനുള്ള നിർദേശം അധികൃതർ നേരത്തേ തന്നെ നൽകിയിരുന്നു. എന്നാൽ ബിജുവും സന്ധ്യയും അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് രാത്രി തിരിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...

റാന്നി പഴവങ്ങാടി പഞ്ചായത്തും ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി യോഗാദിനാചരണം നടത്തി

0
റാന്നി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയുടെയും കരികുളം...

ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസ് ചെളിയില്‍ കുടുങ്ങി

0
ചിറ്റാര്‍: ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ സ്കൂള്‍ ബസിന്റെ ടയറുകള്‍ ചെളിയില്‍ കുടുങ്ങി. ചിറ്റാര്‍...