മന്ത്രി കെ ബി ഗണേഷ്‌കുമാറുമായുള്ള വിയോജിപ്പുകള്‍ക്കിടെ അവധിയില്‍ പ്രവേശിച്ച് ബിജു പ്രഭാകര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച് ബിജു പ്രഭാകര്‍. ഈ മാസം 17 വരെയാണ് അവധി. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണം എന്ന് വിശദീകരിച്ചാണ് ബിജു പ്രഭാകര്‍ അവധിയെടുത്തിരിക്കുന്നത്. മന്ത്രി ഗണേഷ് കുമാറുമായുള്ള വിയോജിപ്പുകള്‍ക്കിടെയാണ് ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബിജു പ്രഭാകറിന് ആദ്യം മുതല്‍ തന്നെ സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്.

ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു. ലാഭകരമല്ലാത്ത ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇലക്ട്രിക് ബസിലടകം നയപരമായ പല കാര്യങ്ങളിലും മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...