തിരുവനന്തപുരം: പത്തു കോടി രൂപ പിരിച്ചു നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍.
ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, സമാനമായ ആരോപണത്തിന്റെ നിഴലിലുള്ള കേരളകോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണിയ്ക്കെതിരെ അന്വേഷണം ഉണ്ടായേക്കില്ല.