എം.​ബി.​ബി.​എ​സ്​ പ്രവേ​ശ​ന​ത്തി​ന് സം​സ്ഥാ​ന​ത്ത്​ 100 സീ​റ്റു​ക​ള്‍ കൂ​ടി വ​ര്‍​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​ബി.​എ​സ്​ പ്രവേ​ശ​ന​ത്തി​ന് സം​സ്ഥാ​ന​ത്ത്​ 100 സീ​റ്റു​ക​ള്‍ കൂ​ടി വ​ര്‍​ധി​ച്ചു. പെ​രി​ന്ത​ല്‍​മ​ണ്ണ എം.​ഇ.​എ​സ്, ​കൊ​ല്ലം ട്രാ​വ​ന്‍​കൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​​ലാ​ണ്​ 50 വീ​തം സീ​റ്റു​ക​ള്‍ കൂ​ടി വ​ര്‍​ധി​ച്ച​ത്.

ര​ണ്ട്​ കോ​ള​ജു​ക​ളി​ലും സീ​റ്റ്​ വ​ര്‍​ധ​ന​ക്ക്​​ നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ളു​ടെ എ​ണ്ണം 3855 ആ​യി വ​ര്‍​ധി​ച്ചു. ഇ​തി​ല്‍ 1555 എ​ണ്ണം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും 2300 എ​ണ്ണം സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലു​മാ​ണ്.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ല്‍ പാ​ല​ക്കാ​ട്​ ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്​ ആ​രോ​ഗ്യ​സ​ര്‍​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കി​യി​ട്ടി​ല്ല. ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​​ന്​ നോ​ട്ടീ​സ്​ ന​ല്‍​കി​യ​താ​യി സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്​​ട്രാ​ര്‍ ഡോ. ​എ.​കെ. മ​നോ​ജ്​​കു​മാ​ര്‍ പ​റ​ഞ്ഞു.

അ​ഫി​ലി​യേ​ഷ​ന്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ള​ജി​ലെ 100​ സീ​റ്റി​ലേ​ക്ക്​ അ​ലോ​ട്ട്​​മെന്‍റ്​ ന​ട​ത്തി​ല്ല. അ​തേ​സ​മ​യം, ഈ ​വ​ര്‍​ഷ​ത്തെ മെ​ഡി​ക്ക​ല്‍, അ​നു​ബ​ന്ധ​കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന്​ ഓ​പ്​​ഷ​ന്‍ ക്ഷ​ണി​ക്കു​ന്ന വി​ജ്ഞാ​പ​നം ചൊ​വ്വാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചേ​ക്കും. 15 വ​രെ ഓപ്​​ഷ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യം അ​നു​വ​ദി​ച്ചശേഷം 16ന്​ ​അ​ലോ​ട്ട്​​മെന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...