റാന്നി : കണ്ണമ്പള്ളി മുക്കട റോഡിൽ പഞ്ചാരമുക്കിൽ ഇരുചക്ര വാഹന അപകടത്തിൽപെട്ടു യുവാവിന് പരിക്ക്. വലിയപതാൽ സ്വദേശി സുധീഷാണ് അപകടത്തിൽപെട്ടത്. ഇന്നു വൈകീട്ട് വാഴക്കാലാ മുക്കിന് സമീപം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. മുഖത്തിനും കൈകൾക്കും സാരമായി പരിക്ക് പറ്റിയ യുവാവ് അല്പനേരം റോഡിൽ തന്നെ കിടന്നു. ഇടമുറിക്ക് പോകുകയായിരുന്ന കണ്ണമ്പള്ളി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ജോണ്‍ മാത്യു ചക്കിട്ടയിൽ അപകടത്തിൽപെട്ട് ചോരയിൽ കുളിച്ചു കിടന്ന അവസ്ഥയിൽ യുവാവിനെ കാണുകയും ഉടൻതന്നെ തന്റെ വാഹനത്തില്‍ കയറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സാരമായ പരിക്കേറ്റ യുവാവ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
ബൈക്ക് അപകടം ; യുവാവിന് പരിക്കേറ്റു
RECENT NEWS
Advertisment