ഡിവൈഎഫ്ഐ – ബിജെപി സംഘർഷം ; നിരവധി പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ഡിവൈഎഫ്ഐ – ബിജെപി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും അച്ഛനും പരിക്കേറ്റു. നാല് ഡിവൈഎഫ്ഐ പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടി. സ്ഥലത്ത് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവിടെ കുറച്ച് ദിവസം മുൻപ് നടന്ന ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അന്ന് ഡിവൈഎഫ്ഐയിലായിരുന്നു ശംഭു പ്രവർത്തിച്ചിരുന്നത്. തുടർന്ന് ഇദ്ദേഹം ബിജെപിയിലേക്ക് മാറി. ഇതേ തുടർന്ന് തർക്കം മൂർച്ഛിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...