‘കാലിഫോർണിയ 9’ എല്‍.എസ്.ഡി സ്റ്റാമ്പുമായി വിദ്യാർത്ഥി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാരക സിന്തറ്റിക്ക് ലഹരിമരുന്നായ ‘കാലിഫോ‌ര്‍ണിയ 9’ എല്‍.എസ്.ഡി സ്റ്റാമ്പുമായി ബി.ടെക്ക് വിദ്യാര്‍ത്ഥി എക്സൈസിന്റെ പിടിയിലായി. ഇടുക്കി കാഞ്ചിയാര്‍ പേഴുക്കണ്ടം സ്വദേശി തെക്കേചെരുവില്‍ വീട്ടില്‍ ആഷിഖ് ടി. സുരേഷാണ് (23) അഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. രാജ്യത്ത് ലഭ്യമായ ഏറ്റവും വീര്യം കൂടിയ എല്‍.എസ്.ഡി സ്റ്റാമ്പാണിത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍ നിന്ന് എം.ഡി.എം.എയുമായി ഒരാളെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ആഷിഖ് കുടുങ്ങിയത്.

ബംഗളൂരുവില്‍ നിന്ന് ഒന്നിന് 2000 രൂപ നിരക്കില്‍ തപാല്‍ മാര്‍ഗമാണ് ഇയാള്‍ എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ എത്തിക്കുന്നത്. 7,000 രൂപയ്ക്ക് മറിച്ചുവില്‍ക്കും. ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് ആഷിഖിനെ കുടുക്കിയത്. ആഡംബര ജീവിതം നയിച്ചിരുന്ന ആഷിഖിന്റെ കസ്റ്റമര്‍മാരെ കണ്ടെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. പിടിയിലാകുന്നവര്‍ക്ക് കൗണ്‍സലിംഗും ചികിത്സയും നല്‍കും. എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍. രാം പ്രസാദ്, കെ.വി. ബേബി, പ്രിവന്റീവ് ഓഫീസര്‍ കെ.യു. ഋഷികേശന്‍, എസ്. സുരേഷ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോമോന്‍, ജിതീഷ് എന്നിവരുമുണ്ടായിരുന്നു.

124 തരം എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് ലോകത്ത് പ്രചാരത്തിലുള്ളത്. ഇതില്‍ ഏറ്റവും മാരകമാണ് ‘കാലിഫോര്‍ണിയ 9’. 20 പേരുകളില്‍ വ്യത്യസ്ത രൂപങ്ങളിലായാണ് ത്രീ ഡോട്ട് വിഭാഗത്തില്‍പ്പെടുന്ന ഇവ വിറ്റഴിക്കപ്പെടുന്നത്. അഞ്ച് എല്‍.എസ്.ഡി സ്റ്റാമ്പ് കൈവശം വെയ്ക്കുന്നത് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇവയുടെ അളവ് അല്‍പ്പം കൂടിയാല്‍ മരണം സംഭവിക്കും. പ്രാഥമിക അന്വേഷണത്തില്‍ ബാംഗളുരുവിലുള്‍പ്പെടെ എല്‍.എസ്.ഡി സ്റ്റാമ്പ് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബംഗളുരുവില്‍ സ്ഥിരതാമസമാക്കിയ ആഫ്രിക്കക്കാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് എക്‌സൈസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....