കോഴിക്കോട് : ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരണമടഞ്ഞു. പുതുപ്പാടി കാക്കവയൽ അവിലുംതടത്തിൽ ദാവീദിന്റെ മകൻ വർഗ്ഗീസ് (53)ആണ് മരിച്ചത്. പുതുപ്പാടി കൈതപ്പൊയിൽ പാലത്തിന് സമീപം വെച്ച് റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ചുവീണ വർഗീസ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വര്‍ഗീസ് രാത്രിയോടെ മരിച്ചു.
ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
RECENT NEWS
Advertisment