കോവിഡിന്റെ യുകെ വകഭേദം വ്യാപനം വര്‍ധിപ്പിക്കും ; പക്ഷേ, രോഗതീവ്രത കൂട്ടില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : യഥാര്‍ഥ കോവിഡ് വൈറസിനേക്കാൾ ഭയപ്പാടോടെയാണ് ലോകം കൊറോണ വൈറസിന്റെ വകഭേദങ്ങളെ കാണുന്നത്. ഇവയില്‍ തന്നെ പ്രധാനപ്പെട്ടത് യുകെയില്‍ ആദ്യം കണ്ടെത്തിയ B.1.1.7 വകഭേദമാണ്. എന്നാല്‍ സാര്‍സ് കോവ്-2 വൈറസിന്റെ യുകെ വകഭേദം രോഗതീവ്രതയോ മരണനിരക്കോ വര്‍ധിപ്പിക്കുന്നില്ലെന്ന് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ രോഗികളില്‍ ഉയര്‍ന്ന വൈറസ് ലോഡ് സൃഷ്ടിക്കുന്ന ഈ വകഭേദം കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കുമെന്ന് പഠനം പറയുന്നു.

ലണ്ടനിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലം ലാന്‍സെറ്റ് ഇന്‍ഫെക്‌ഷ്യസ് ഡിസീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. യുകെ വകഭേദം രോഗലക്ഷണങ്ങള്‍ വഷളാക്കുകയോ, ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഒരു രോഗി എത്ര പേരിലേക്ക് രോഗം പരത്തുമെന്ന് സൂചിപ്പിക്കുന്ന R നമ്പര്‍ വര്‍ധിപ്പിക്കാന്‍ ഈ വകഭേദത്തിന് സാധിക്കും. സെപ്റ്റംബര്‍ 2020 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. രോഗബാധിതര്‍ക്ക് കൈവരുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ B.1.1.7 വകഭേദത്തിന് സാധിക്കില്ലെന്ന് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ചൂണ്ടിക്കാണിക്കുന്നു. ഈ വകഭേദം ലോക്ഡൗണ്‍ നടപടികളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...