അമിതവേഗത്തിലെത്തിയ ‘ഡ്യൂക്ക്’ ബൈക്ക് രണ്ട് ബൈക്കുകളിലിടിച്ചു രണ്ടു മരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടവന്ത്ര കെ.പി വള്ളോൻ റോഡിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. മലപ്പുറം പൂക്കോട്ടുപാടം പൊട്ടിക്കല്ല് സ്വദേശി മൊരടൻ അനീഷ് (26), എളമക്കര പൊറ്റക്കുഴി കുമ്മനാത്ത് വീട്ടിൽ എഡ്വേർഡ് ബൈജു (47) എന്നിവരാണ് മരിച്ചത്. മൂന്നു പേരെ പരിക്കുകളോടെ നഗരത്തിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടവന്ത്ര സ്വദേശി ആരോൺ ജേക്കബ്, കോന്തുരുത്തി സ്വദേശി അനന്തു (22), തോമസ് ബെന്നി (44) എന്നിവർക്കാണ് പരിക്കേറ്റത്. അനന്തുവിന്റെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് എതിരേ വന്ന രണ്ട് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. അനീഷ് ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കിൽ രണ്ട് സുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നു. ഇവർ കല്ലുഭാഗം ഭാഗത്തുനിന്ന് കടവന്ത്രയ്ക്ക് വരുന്നതിനിടെ ആദ്യം അനന്തുവിന്റെയും പിന്നീട് എഡ്വേർഡിന്റെയും ബൈക്കുകളിൽ വന്നിടിക്കുകയായിരുന്നുവെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് എറണാകുളം സൗത്ത് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിൽ എത്തിച്ചെങ്കിലും അനീഷിനെയും എഡ്വേർഡിനെയും രക്ഷിക്കാനായില്ല. അലുമിനീയം ഫാബ്രിക്കേഷൻ കോഴ്സ് പാസായ അനീഷ് കൊച്ചിയിൽ താമസിച്ച് ജോലിചെയ്തു വരികയായിരുന്നു. റിട്ട.ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ എഡ്വേർഡ് സുഹൃത്തുക്കളെ കാണാൻ കടവന്ത്രയിൽ എത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. അനീഷിന്റെ പിതാവ്: പരേതനായ ഉണ്ണികൃഷ്ണൻ. മാതാവ്: നളിനി. സഹോദരങ്ങൾ: അജീഷ്, അനശ്വര, അഞ്ജിമ. എഡ്വേർഡിന്റെ പിതാവ്: ആന്റണി. മാതാവ്: ഗ്രേസി. ഭാര്യ : ജിൻസി. മക്കൾ: ആൻ റിനെയ്, സിസിലി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...