Wednesday, April 16, 2025 1:37 am

വള്ളിക്കോട് ബൈക്ക് അപകടം – യദു കൃഷ്ണന്റെ ചികിത്സക്കുവേണ്ടി നാടൊന്നിക്കുന്നു ; സഹായനിധി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബൈക്ക് അപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യദു കൃഷ്ണനുവേണ്ടി (ശംഭു) നാടൊന്നിക്കുന്നു. വള്ളിക്കോട് നിവാസികള്‍ ചേര്‍ന്ന് ചികിത്സാസഹായ നിധി രൂപീകരിച്ചു. യദു കൃഷ്ണന്‍ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലിവേഴ്സ്  ചര്‍ച്ച്‌ ആശുപത്രിയില്‍ കഴിയുകയാണ്. പത്തനംതിട്ട വള്ളിക്കോട് കോട്ടയം  മൂശാരേത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകനാണ് യദു കൃഷ്ണന്‍.

വള്ളിക്കോട് തീയറ്റർ ജംങ്ഷനിൽ കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു അപകടം. റോഡിന്റെ പണിയുടെ ഭാഗമായി പാതവക്കില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു കമ്പി ബൈക്കില്‍ നിന്നും വീണ യദു കൃഷ്ണന്റെ തലയിലൂടെ തുളച്ചു കയറുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ല ബിലിവേഴ്സ്  ചര്‍ച്ച്‌ ആശുപത്രിയില്‍ കഴിയുന്ന യദുവിന്റെ ചികിത്സക്ക് വന്‍തുക ആവശ്യമാണ്‌. നിലവിലെ സാഹചര്യത്തില്‍ യദുവിന്റെ കുടുംബത്തിന് ഇത്രയും പണം കണ്ടെത്തുവാന്‍ കഴിയില്ല.

യദുവിനുവേണ്ടി വള്ളിക്കോട് ഗ്രാമം ഒന്നടങ്കം പ്രാര്‍ഥനയിലാണ്. യദുവിന്റെ ചികിത്സക്ക് പണം സ്വരൂപിക്കുവാന്‍ യദു സഹായ നിധിയും രൂപീകരിച്ചു. സഞ്ജു രത്നമ്മ, അനൂപ് മനോജ്‌ എന്നിവര്‍ കൺവീനർമാരായി വള്ളിക്കോട് CSB ബാങ്കിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. സഹായിക്കുവാന്‍ കഴിയുന്ന സുമനസ്സുകള്‍ ഈ അക്കൌണ്ടിലേക്ക് സഹായങ്ങള്‍ നല്‍കണമെന്ന് കൺവീനർമാര്‍ അഭ്യര്‍ഥിച്ചു.
——————-
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍
Joint A/C – Sanju Retnamma, Anoop Manoj
A/c No. 021507566488190001
CSB BANK – BR: VALLICODE
IFSC: CSBK0000215
GPAY 9207680874
CIF NO. 7238302
UPID. anoopmanoj2001@okicici

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും പെൺകുഞ്ഞുങ്ങളും മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയ്ക്ക്...

ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്

0
ദോഹ : ​ഖത്തറിൽ ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ്. തലസ്ഥാന നഗരിയായ ദോഹ...

വഖഫ് നിയമ ഭേദഗതി ; വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

0
ദില്ലി : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിമർശനത്തിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച്...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

0
പത്തനംതിട്ട : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് നിയന്ത്രണം വിട്ടതോടെ...