പത്തനാപുരം : പത്തനാപുരം സ്‌ഫോടക വസ്തു അന്വേഷണത്തിനിടെ ബൈക്കിന്റെ ഭാഗങ്ങള്‍ കിട്ടി. ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തു നിന്നാണ് ബൈക്കിന്റെ ഭാഗങ്ങള്‍ കിട്ടിയത്. ഇത് എന്‍ ഐ എ പരിശോധിച്ചു.
കഴിഞ്ഞയാഴ്ച ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പത്തനാപുരം പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്റര്‍ ബാറ്ററി, വയറുകള്‍ എന്നിവയായിരുന്നു കണ്ടെത്തിയത്. തമിഴ്നാട്ടില്‍ നിന്നാണ് ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചതെന്ന് സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ ടി എസ്) കണ്ടെത്തിയിരുന്നു. ബോംബ് നിര്‍മ്മാണം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവ ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.