ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അയല്‍വാസിയോടുള്ള മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരണം കൊമ്പങ്കേരി വീട്ടില്‍ ബിജി ചാക്കോ (32) ആണ് പിടിയിലായത്. കൊമ്പങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീ പിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്നും ബിജി ചാക്കോ ഓടിപ്പോകുന്നത് കണ്ടു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്ത് നിന്നും ഇന്ന് പുലര്‍ച്ചെയോടെ ബിജിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്നും ഫോറന്‍സിക് വിഭാഗമെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. പിടിയിലായ ബിജിക്കെതിരെ പുളിക്കീഴ് സ്‌റ്റേഷനില്‍ മാത്രം രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സി.ഐ ഇ .ഡി ബിജുവിന്റെ നിര്‍ദേശ പ്രകാരം എസ്. ഐ പി.കെ കവിരാജ്, എ.എസ്.ഐ മാരായ സദാശിവന്‍, പ്രകാശ്, സി.പി. ഒമാരായ നവീന്‍, പ്രദീപ്, സി.വി പ്യാരീലാല്‍, രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...