തൃശൂര്‍: പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന യുവാവ് പിടിയില്‍. യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെയാണ് പോലീസ് അറസ്റ്റുചെയ്തത്. പുതുക്കാട് തെക്കേതൊറവ് പണ്ടാരി വീട്ടില്‍ ഡേവിഡ് (22) ആണ് അറസ്റ്റിലായത്. ഡ്രൈവര്‍ അറിയാതെയാണ് ഈ വിരുതന്റെ മോഷണം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഡേവിഡ് ഇത്തരം നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ട് സംശയം തോന്നാത്തരീതിയില്‍ പാതിവഴിയില്‍ ഇറങ്ങുകയാണ് കക്ഷിയുടെ പതിവ്.
രണ്ട് ദിവസം മുമ്പ് നെല്ലായി സ്വദേശി നിധിന്റെ ബാഗില്‍നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെ കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.