തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ്  തടവുകാരനൊപ്പം ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ കടയ്ക്കാവൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പം ഒളിച്ചോടിയ സംഭവം പുറത്തറിഞ്ഞത്.

കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇതിനിടയില്‍ മൊബൈല്‍ പിടിച്ചുപറി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണുമായി പ്രണയത്തിലായി.ജെയ്‌സണ്‍ ജയില്‍മോചിതനായി. അതോടെ ഒന്നരയും മൂന്നും വയസ്സുള്ള കുട്ടികളുമായി യുവതി ഇയാള്‍ക്കൊപ്പം പോകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...