കൊറോണ വൈറസ് ; സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് 1999 പേർ നിരീക്ഷണത്തിൽ. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു . ഇന്നലെ കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയിലെ കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി.

ചൈനയിൽ നിന്നെത്തിയവരിൽ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്പിളുകളും 2 പുനപരിശോധന സാമ്പിളുകളും പൂനെയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൊറോണ ആദ്യം സ്ഥിരീകരിച്ച തൃശ്ശൂർ ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസൊലേഷൻ വാർഡുകളിലും 152 പേർ വീടുകളിലും നിരീക്ഷണത്തിലുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് 2 സ്ത്രീകളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച ആലപ്പുഴയിൽ 116 പേർ വീടുകളിലും 9 പേർ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലുണ്ട്.

മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികളിൽ കൂടുതൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. സംസ്ഥാനത്തുടനീളം ജാഗ്രത തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാലപ്പുഴ തലച്ചിറയില്‍ വിറക് പുരയ്ക്ക് തീ പിടിച്ചു

0
മലയാലപ്പുഴ : മലയാലപ്പുഴ തലച്ചിറയില്‍ വിറക് പുരയ്ക്ക് തീ പിടിച്ചു. മാപ്പിള വീട്ടില്‍...

ചർച്ച ചെയ്യേണ്ടത് പ്രളയ ദുരിതാശ്വാസത്തിലെ വീഴ്ചകൾ ; വിമർശനവുമായി കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ജനാധിപത്യത്തിൽ ഭരണകർത്താക്കളെയും എതിരാളികളെയും വിമർശിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ശൈലി...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...