കോട്ടയം : ഏറ്റുമാനൂര്‍ കോതനല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഏറ്റുമാനൂര്‍ തണ്ടക്കാട് വീട്ടില്‍ ഷാന്റി ടി.ആര്‍ (52) ആണ് മരിച്ചത്. കെ എസ് ഇ ബി യില്‍ കരാര്‍ ജീവനക്കാരനാണ്. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ഏറ്റുമാനൂര്‍ ദിശയിലേക്ക് പോകുകയായിരുന്ന ബൈക്കും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷാന്റി തെറിച്ച് കാറിന് മുകളിലും തുടര്‍ന്ന് റോഡിലേക്കും വീഴുകയായിരുന്നു. ഉടന്‍തന്നെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തില്‍ കാറിന്റെയും ബൈക്കിന്റെയും മുന്‍ഭാഗം തകര്‍ന്നു. കൊല്ലം അഞ്ചല്‍ സ്വദേശിയായ കാര്‍ യാത്രികന് കാര്യമായ പരിക്കില്ല. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
RECENT NEWS
Advertisment




























