ബൈക്കിന്റെ വേഗതകുറയ്ക്കാനുപദേശിച്ചതിന് ഗൃഹനാഥന് മര്‍ദനം ; യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : ബൈക്കിന്റെ വേഗത കുറച്ച് സൂക്ഷിച്ച് പോകാന്‍ ഉപദേശിച്ച ഗൃഹനാഥനെ മര്‍ദിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാഴവിള കോളനിയില്‍ അനന്ദു (23), മുട്ടുമണ്‍ സ്വദേശി അഭിലാഷ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെട്ടൂര്‍ ചാങ്ങമുരുപ്പേല്‍ രാജേഷിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി രാജേഷിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സമീപത്തായിരുന്നു സംഭവം.

വീടിന്റെ മുന്നിലെ വലയില്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്കിടിച്ചു. വേഗം കുറച്ച് പോകാന്‍ ആവശ്യപ്പെട്ട രാജേഷിനെ യുവാക്കള്‍ മര്‍ദിച്ചു. ഭാര്യ ഇടപെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ തിരിച്ചുപോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം വടിയുമായി തിരിച്ചുവന്ന യുവാക്കള്‍ രാജേഷിനെ മര്‍ദിച്ചു. പിടിക്കാനെത്തിയ ഭാര്യക്കും മക്കള്‍ക്കും മര്‍ദനമേറ്റു. രാജേഷിന്റെ കൈക്ക് പൊട്ടലേറ്റു. മലയാലപ്പുഴ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....