കൊല്ലം : ബൈക്ക് റേസ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വീട്ടമ്മക്കും യുവാവിനും വെട്ടേറ്റു. വീട്ടമ്മയുടെ മകള്‍ ഉള്‍പ്പെടെ മറ്റു മൂന്നു പേര്‍ക്കും അക്രമത്തില്‍ പരുക്കേറ്റു. മീനമ്പലം നഞ്ചന്‍വിള കോളനിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. സമീപത്തെ കോളനിയിലെ യുവാക്കള്‍ എത്തി ബൈക്ക് റേസ് ചെയ്തത് ചിലര്‍ തടയുകയായിരുന്നു. ഇവരുടെ ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റുകയും ചെയ്തു.
തുടര്‍ന്ന് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തുകയും അക്രമം നടത്തുകയുമായിരുന്നു. വെട്ടേറ്റ നഞ്ചന്‍വിള കോളനിയിലെ വിഷ്ണു (17), ലത്തീഫ ബീവി (64) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ലത്തീഫ ബീവിയുടെ മകള്‍ ഹസീന (47), ജസിന്‍ (21), മനോജ് (21) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്ക് എതിരെയും പോലീസ് കേസ് എടുത്തു.