ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വില്‍ക്കാന്‍ ശ്രമം രണ്ടു പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍: മോഷ്ടിച്ച ബൈക്കുകൾ ആക്രിക്കടക്കാര്‍ക്ക് വില്‍ക്കാനെത്തിയ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആക്രി വില്‍പ്പനക്കാര്‍ക്ക് തോന്നിയ സംശയമാണ് പ്രതികളെ കുടുക്കിയത്. ഇതില്‍ ഒരാള്‍ക്ക് പതിനേഴു വയസ് മാത്രമാണുള്ളത്. കൊട്ടാരക്കര പുലമണ്‍ രഞ്ജുഭവനില്‍ രഞ്ജു(24), കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി (17) എന്നിവരെയാണ് വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പഴകുളത്തുളള ആക്രിക്കടയിലാണ് പ്രതികള്‍ വാഹനവുമായി വന്നത്. രഞ്ജു കൊണ്ടു വന്നത് കെഎല്‍ 24 എല്‍ 2514 ഡിസ്‌കവര്‍ ബൈക്കും പതിനേഴുകാരന്‍ കൊണ്ടു വന്നത് കെഎല്‍ 24 ജി 6378 റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുമാണ്. ആക്രിക്കടക്കാരന് സംശയം തോന്നി പോലീസില്‍ അറിയിച്ചു. സ്ഥലത്ത് വന്ന പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണ് എന്ന് വ്യക്തമായത്. റോയല്‍ എന്‍ഫീല്‍ഡ് കുണ്ടറയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികള്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ വേറെയും വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് പരിശോധി്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...