സ്വാതന്ത്ര്യത്തിൻറെ 75ാം വാർഷികം ; നിയമസഭയിൽ പ്രത്യേക യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നിയമസഭയില്‍ പ്രത്യേക യോഗം ചേരും. 22ാം തീയതി രാവിലെ ചേരുന്ന യോഗത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷങ്ങളെ സഭ സ്മരിക്കുന്നത്.അന്ന് മറ്റ് നടപടിക്രമങ്ങളുണ്ടാകില്ല.ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ നിയമ നിര്‍മാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സര്‍ക്കാരിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികത്തില്‍ പ്രത്യേക യോഗം ചേരാനുള്ള തീരുമാനം.

നേരത്തെ കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം സഭ ചേര്‍ന്ന് ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. 11 ഓര്‍ഡിനന്‍സുകളാണ് ബില്ലുകളാക്കി മാറ്റാനുള്ളത്. മറ്റു അജണ്ടകളൊന്നും ഈ സമ്മേളനത്തിലുണ്ടാകില്ല. കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ സഭാ സമ്മേളനം ചേര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...