കൊച്ചി: ബൈക്ക് മോഷണ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ പോലീസിന്റെ പിടിയില്‍. എറണാകുളം റൂറല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബൈക്കുകള്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാര്‍ഥികളെയാണ് മുവാറ്റുപുഴ പോലീസ് സ്റ്റേഷന് പരിധിയിലെ പായിപ്ര മണ്ടന്‍കവല, ആട്ടായം ഉറവക്കുഴി എന്നിവിടങ്ങളില്‍ നിന്നായി പോലീസ് പിടികൂടിയത്.
മുവാറ്റുപുഴ സംഗമംപടി സമീപത്ത് നിന്നും ഹീറോഹോണ്ട പാഷന് പ്ലസ്, പോത്താനിക്കാട് മാവുടി ഭാഗത്ത് നിന്ന് ബജാജ് പള്‍സര്‍, കോതമംഗലം ഭൂതത്താന്‍കെട്ട് ഭാഗത്ത് നിന്നും ഹീറോ ഹോണ്ട സ്പ്ലെണ്ടര്‍, മുവാറ്റുപുഴ വെള്ളൂര്‍കുന്നം എന്‍എസ്എസ് സ്കൂള്‍ സമീപത്ത് നിന്നും ഹീറോ ഹോണ്ട പാഷന് പ്ലസ്, ആട്ടായം ഭാഗത്ത് നിന്ന് അവന്ജര് എന്നീ ബൈക്കുകളാണ് ഇവര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മോഷണം നടത്തിയത്.