Wednesday, March 27, 2024 11:59 pm

ബൈക്കിലെത്തിയ സംഘം വനിത പോലീസ് ഓഫീസറുടെ മാല പൊട്ടിയ്ക്കാന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചേര്‍ത്തലയില്‍ വനിത പോലീസ് ഓഫീസറുടെ മാല പൊട്ടിയ്ക്കാന്‍ ശ്രമം. ചേര്‍ത്തല വല്ലയില്‍ ലെവല്‍ ക്രോസിന് സമീപത്തായിരുന്നു അക്രമം. പട്ടണക്കാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത കുമാരിക്ക് പിന്നാലെ ബൈക്കിലെത്തിയ സംഘം ഇവരുടെ മാല പിടിച്ച്‌ പറിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ജോലി കഴിഞ്ഞ് മടങ്ങവെ വെള്ളിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് അതിക്രമം ഉണ്ടായത്. അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ അജിത കുമാരി സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിച്ച രണ്ട് പേരാണ് ആക്രമിച്ചത്. ലെവല്‍ക്രോസിന് സമീപത്ത് വച്ച്‌ സ്‌കൂട്ടറിന്റെ വേഗം കുറഞ്ഞപ്പോഴായിരുന്നു അക്രമി സംഘം മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. അജിത കുമാരി പ്രതിരോധിച്ചതോടെ മാല കൈക്കലാക്കാന്‍ അക്രമികള്‍ക്കായില്ല.

ഇതിനിടെ ആയിരുന്നു സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വീഴ്ചയില്‍ കാലിന് പരിക്കേറ്റ അജിത കുമാരി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചേര്‍ത്തല നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീകള്‍ക്കെതിരായ രണ്ടാമത്തെ അതിക്രമാണ് ഇത്. അഞ്ച് ദിവസം മുന്‍പ് നെടുബ്രക്കാട് വച്ച്‌ ആരോഗ്യ പ്രവര്‍ത്തകയും സമാനമായി ആക്രമിക്കപ്പെട്ടിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മസാല ബോണ്ട് കേസ് : ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക് വീണ്ടും...

0
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ്...

പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

0
കണ്ണൂർ: പയ്യന്നൂരിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. രാമന്തളി...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരിച്ചടി ; തൃശൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

0
തൃശൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്...

ഗുണനിലവാരമില്ല, ഈ 40 മരുന്നുകൾ വിതരണം ചെയ്യരുത്

0
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ...