പന്തളത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു ; നിരവധി വാഹനങ്ങളും തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം: വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ മരിച്ചു. പന്തളം ജംഗ്ഷനും മണികണ്ഠന്‍ ആല്‍ത്തറക്കും ഇടയിലായി ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ കൊല്ലം പവിത്രേശ്വരം സ്വദേശി പ്രത്യാശ് ആണ് മരണപ്പെട്ടത്. വാഴക്കുല കയറ്റി വന്ന ലോറി ബൈക്ക് യാത്രികനെ ഇടിച്ചതിന് ശേഷം സമീപത്തുണ്ടായിരുന്ന കാറുകളിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി കാറുകളും തകര്‍ന്നു.

ഇടിയുടെ ശക്തിയില്‍ പ്രത്യാശ് ധരിച്ചിരുന്ന ഹെല്‍മെറ്റ്‌ ചിന്നി ചിതറുകയും ചെയ്തു. ഇലക്‌ട്രിക് പോസ്റ്റ് ഇളകി റോഡില്‍ വീഴുകയും ചെയ്തു. ഈ സമയം ലോറി അപകടത്തില്‍പ്പെട്ട ഭാഗത്ത് കൂടുതല്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പന്തളം പോലീസും അടൂര്‍ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...