ജാർഖണ്ഡിലെ പല ജില്ലകളിലായി 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടത് 11 പേർ

For full experience, Download our mobile application:
Get it on Google Play

ജാര്‍ഖണ്ഡ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിലുടനീളം ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകളും 10 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടെ 11 പേർ മരിച്ചു. ഖുന്തി ജില്ലയിൽ നിന്ന് നാല് പേരും, രാംഗഡിൽ നിന്ന് രണ്ട് പേരും, ലോഹർദാഗ, ദിയോഘർ, ജംതാര, സാഹിബ്ഗഞ്ച്, ഗിരിധിഹ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് പറഞ്ഞു. വയലുകളിലും വനത്തിനടുത്തും മരത്തിനടിയിലും ആളുകൾ വീട്ടിലേക്ക് മടങ്ങുമ്പോഴോ പുറത്ത് കളിക്കുമ്പോഴോ ആണ് സംഭവങ്ങൾ നടന്നത്.

ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിൽ നാല് പേരാണ് മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ട് പേർ ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ചവരിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും സുഖ്‌റാം മുണ്ട എന്ന 44 കാരനുമുണ്ട്. മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസ്സകാരനായ നിസ്ട്രാർ ടോപ്‌നോ എന്ന കർഷകനും മരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ഭാര്യയെ ക്രൂരമായി മർദിച്ച് മുൻ യുപി എംഎൽഎ ; മർ‍‍ദനം വിവാഹമോചനത്തെ ചൊല്ലിയെന്ന്...

0
ലക്നൗ: ഉത്തർപ്രദേശ് മുൻ എംഎൽഎയും സമാജ്‌വാദി പാർട്ടി നേതാവുമായ ശ്രീഭഗവാൻ ശർമ...

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...