പാലാ : ദേവസ്വം ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റെന്ന് പാലാ സബ് കോടതിയിൽ കക്ഷി ചേർന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇന്ന് ചെറുവള്ളി എസ്റ്റേറ്റ് കേസിൽ പാലാ സബ് കോടതിയിൽ കക്ഷി ചേര്‍ന്നത് ആറ് പേർ. നക്സൽ സംഘടനാ നേതാവും പശ്ചിമഘട്ട സംരക്ഷണ സമിതിയും ഭൂസമര സംഘടനയും ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറവും ഉൾപ്പെടെ കക്ഷി ചേർന്നതോടെ വിവാദങ്ങളിലേക്ക് വഴിമാറാൻ സാധ്യതയേറിയ കേസ് വാദം കേൾക്കാൻ ആഗസ്ത് 19 ലേക്ക് മാറ്റിയെന്ന് കോടതി.
എരുമേലി വിമാനത്താവളം നിര്‍മ്മിക്കുന്നതിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ കേസില്‍ കക്ഷി ചേരാന്‍ വിവിധ സംഘടനകള്‍ ചൊവ്വാഴ്ച (ഇന്ന് ) കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി, പശ്ചിമഘട്ട സംരക്ഷണ സമിതി, സി.പി.ഐ. (എം.എല്‍.) നേതാവ് എം.കെ.ദാസന്‍ , അഖില കേരള ഭൂരഹിത കര്‍ഷക തൊഴിലാളി സംഘം, ഭൂസമര മുന്നണി, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം എന്നിവയാണ് പാലാ സബ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ 72/2019ാം നമ്പര്‍ സിവില്‍ കേസ് പരിഗണിക്കുമ്പോഴാണ് കേസില്‍ കക്ഷി ചേരാന്‍ കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച വാദം കേള്‍ക്കാന്‍ കേസ് ഓഗസ്റ്റ് 19 ലേയ്ക്ക് മാറ്റിവച്ചു.സര്‍ക്കാരിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഐക്ക് മാണി ഹാജരായി. ചെറുവള്ളി എസ്‌റ്റേറ്റിന്റെ സ്ഥലം ചെറുവള്ളി ദേവസ്വം വകയാണന്ന് വിശ്വഹിന്ദുപരിഷത്ത് ഹര്‍ജിയില്‍ പറയുന്നു. ഇത് സര്‍ക്കാരിന്റെയല്ല. തിരുവിതാംകൂര്‍ സര്‍ക്കാര്‍ ചെറുവള്ളി ദേവസ്വത്തിന് കൈമാറിയതാണ് . ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിശ്വഹിന്ദു പരിഷത്ത് കക്ഷി ചേര്‍ന്നത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സഭാ വിശ്വാസികളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളത്. ഫോറത്തിനു വേണ്ടി പ്രസിഡന്റ് അഡ്വ.സ്റ്റീഫന്‍ ഐസക്കും വിശ്വാസികള്‍ക്കു വേണ്ടി ഡോ. ജോണ്‍സണ്‍ വി.ഇടിക്കുളയും ആണ് കോടതിയില്‍ പ്രത്യേകം ഹര്‍ജി സമര്‍പ്പിച്ചത്.സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങള്‍ക്ക് മാത്രമേ നിയമ സാധുത നല്‍കാവൂ എന്നും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സേവ് ഫോറം ആവശ്യപ്പെട്ടു.