പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ തഴഞ്ഞുകൊണ്ട് സർക്കാർ തസ്തികകളിൽ ബന്ധുനിയമനവും ആശ്രിത നിയമനവും നടത്തുന്നു : ബാബു ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ വകുപ്പുകളിലെ ഒഴിവുകളിൽ പി എസ് സി നിയമനം നടത്താതെ ആശ്രിത നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു.

ഒഴിവുകൾ പിഎസ് സിയ്ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും താൽക്കാലിക നിയമനങ്ങളിലൂടെ ഡിവൈഎഫ്ഐ കാരെയും സിപിഎമ്മുകാരെയും സർക്കാർ സ്ഥാപനങ്ങളിൽ കുത്തിത്തിരുകുകയുമാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും ഡ്രൈവർ തസ്തികകളിലും ടെക്നിക്കൽ വിഭാഗങ്ങളുമായി ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നു. പോലീസ് വകുപ്പിൽ വർഷത്തിൽ ഒരു നിയമനം പോലും നടത്താതെ നിരവധി ആശ്രിത നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ ജോലി എന്ന പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തെ ഇല്ലാതാക്കുകയാണ് സർക്കാർ. ഈ ജൂൺ മാസത്തോടെ നിരവധി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചു. കോവിഡ് മൂലം പരീക്ഷ നടത്താനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടു പോലും പട്ടിക നീട്ടാതെ സർക്കാർ കടുംപിടുത്തം പിടിക്കുന്നത് ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾ നടത്താനാണെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....