ബില്‍ക്കിസ് ബാനു കേസ് : പ്രതികളെ ജയില്‍ മോചിതരാക്കിയത് മാനുഷിക പരിഗണനയിലെന്ന് വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെ ന്യായീകരിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതികളെ ജയില്‍ മോചിതരാക്കിയത് മാനുഷിക പരിഗണനയിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ആദരിച്ചതില്‍ ബിജെപിക്ക് പങ്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ പ്രതികളെ മോചിപ്പിച്ച സംഭവം ദുഃഖവും ഞെട്ടലുമുണ്ടാക്കുന്നുവെന്ന് ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിനിരയായ ബില്‍ക്കിസ് ബാനു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

തന്റെ ജീവിതത്തെയും കുടുംബത്തെയും തകര്‍ത്ത 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ബില്‍ക്കിസ് ബാനു ആവശ്യപ്പെട്ടു. 20 വര്‍ഷം മുന്‍പത്തെ ആഘാതം തിരികെ വന്നിരിക്കുന്നുവെന്നും നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് ബില്‍ക്കിസ് ബാനു പറഞ്ഞു. നിയമ പോരാട്ടം നടത്തുന്ന സ്ത്രീകളെ കുറിച്ച്‌ ആലോചിക്കുമ്പോള്‍ ദുഃഖമുണ്ട്.

ഇങ്ങനെയാണോ ഒരു അതിജീവിതയ്ക്ക് നീതി കിട്ടുന്നത്? തന്റെയും തന്റെ കുടുംബത്തിന്റെയും സുരക്ഷാ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ബില്‍ക്കിസ് ബാനു പറഞ്ഞു. ഈയൊരു തീരുമാനം എടുക്കുന്നതിനു മുന്‍പ് തന്റെ സുരക്ഷിതത്വവും ഇനിയുള്ള ജീവിതത്തെയും കുറിച്ച്‌ ആരെങ്കിലും ചിന്തിച്ചോ എന്നും ബില്‍ക്കിസ് ചോദ്യം ഉന്നയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...