കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്‍റെ  വികസന പ്രവർത്തനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.

ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എൻഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓർത്തോപീഡിക്സ് വിഭാഗത്തിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷൻ സിസ്റ്റം 80 ലക്ഷം, പൾമനോളജി മെഡിസിനിൽ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസർ 22 ലക്ഷം, കാർഡിയോ പൾമണറി ടെസ്റ്റ് ഉപകരണങ്ങൾ 42.53 ലക്ഷം, അനസ്തീഷ്യ വിഭാഗത്തിൽ മൾട്ടിപാര മോണിറ്റർ 11.20 ലക്ഷംപീഡിയാട്രിക് സർജറിയിൽ ഒടി ലൈറ്റ് ഡബിൾ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങൾ വാങ്ങാൻ തുകയനുവദിച്ചത്.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കൽ, ട്രിപ്പിൾ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികൾ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാർഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചൺ, ലോൺട്രി അറ്റകുറ്റ പണികൾ, ടെറിഷ്യറി കാൻസർ സെന്റർ ഇന്റർ ലോക്കിങ്, വോളിബോൾ കോർട്ട് നിർമാണം, സ്ട്രീറ്റ് ലൈറ്റ്, സീലിങ് ഫാനുകൾ, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി കാമാക്ഷിയിൽ അശാസ്ത്രീയ ചെക്ക് ഡാം നിർമ്മാണം : വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി

0
ഇടുക്കി: ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കടവിൽ ചെക്ക് ഡാം നിർമ്മാണത്തെ...

ഉദുമ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്

0
കാസർകോട്: കാസർകോട് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ കോൺഗ്രസ് പ്രതിനിധി...

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

0
കോലഞ്ചേരി: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച്...

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത്...