Friday, April 26, 2024 6:57 am

കോടികളുടെ കുടിശിക : ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്‍റ് ബില്ല്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോടികളുടെ കുടിശിക വരുത്തിയതിന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്‍റ് ബില്ല്. വൈദ്യുതി ബോർഡ് നേരത്തെ നൽകിയിട്ടുള്ള ബില്ലുകളിൽ താരിഫ് തെറ്റായി കണക്കാക്കിയതിനെ തുടർന്നാണ് 9 കോടി 90 ലക്ഷത്തിൽ അധികം തുകയുടെ കുടിശിക വന്നത്. കോടികളുടെ വരുമാന നഷ്ടത്തിന് വഴിവെച്ചത് ബോർഡിലെ ഉന്നതരുടെ ഒത്തുകളിയാണെന്ന ആക്ഷേപവും ശക്തമാണ്.

വീഴ്ച വരുത്തിയവർക്കെതിരെ വിശദമായ അന്വേഷണത്തിന് ശേഷം നടപടി ഉറപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എക് സ്ട്രാ ഹൈടെൻഷൻ കണക്ഷൻ ആണ് ബിലിവേഴ്സ് ആശുപത്രിയിലേക്ക് വൈദ്യുതി ബോർഡ് നൽകിയിരിക്കുന്നത്. വൈദ്യുതി ഭവൻ ആസ്ഥാനത്ത് ട്രാൻസ്മിഷൻ ചുമതലയുള്ള ചീഫ് എൻജിനീയറാണ് ഉയർന്ന ശ്രേണിയിലുള്ള എക്സ് ട്രാ ഹൈടെൻഷൻ കണക്ഷൻ ബിലിവേഴ്സ് ആശുപത്രിക്ക് അനുവദിച്ചത്.

എന്നാൽ ഹൈടെൻഷൻ വിഭാഗത്തിൽപ്പെട്ട താരിഫ് ആണ് ആശുപത്രിയുടെ ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്. ഇങ്ങനെ താരിഫ് രേഖപ്പെടുത്തിയതിലെ പിഴവുമൂലം ഒമ്പത് കോടി തൊണ്ണൂറു ലക്ഷത്തി എഴുപത്തിനാലായിരത്തി നാനൂറ്റി നാൽപത്തിയഞ്ച് രൂപയുടെ കുറവ് കണ്ടെത്തിയതിനാൽ ആണ് അധിക ബിൽ കൈമാറിയത്. പട്ടം വൈദ്യുതി ഭവനിലെ സ്പെഷ്യൽ ഓഫീസർ- റവന്യൂ തയ്യാറാക്കിയ ഷോർട്ട് അസ്സസ് മെന്‍റ് ബില്ലാണ് ബിലിവേഴ്സ് ആശുപത്രിക്ക് നൽകിയിരിക്കുന്നത്. ഏകദേശം 10കോടി രൂപയുടെ പിഴവ് എങ്ങനെ വന്നു എന്നതാണ് വിവാദമാകുന്നത്. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് പരാതി നൽകിയിരിക്കുകയാണ്. ഇതിന്മേൽ തീർപ്പുണ്ടാകുന്നതു വരെ ബില്ല് അടയ്ക്കുകയോ, കുടിശിക ഇനത്തിൽ ബോർഡിന് പണം നൽകുകയോ വേണ്ട എന്ന സ്ഥിതിയാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തി സുരേഷ് ഗോപി

0
തൃശൂർ : വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തി...

ശബരിമല വിമാനത്താവള പദ്ധതി ; തുടർനടപടി രണ്ട് മാസത്തേക്ക് തടഞ്ഞു

0
കൊച്ചി: ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പള്ളി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ പുറപ്പെടുവിച്ച...

കർണാടകയിൽ 14 മണ്ഡലങ്ങളിൽ ഇന്ന് വിധി എഴുതും ; ആദ്യഘട്ടത്തിൽ വോട്ട് ചെയ്യുന്നത് 2.88...

0
ബെംഗളുരു : ക‍ർണാടകയിലും ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബെംഗളുരു, മൈസുരു കർണാടക,...