Friday, February 23, 2024 4:47 pm

തിളക്കമുള്ള ആരോഗ്യമുള്ള ചര്‍മ്മത്തിനായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യവും. പ്രായം കൂടുന്നതിന് അനുസരിച്ച് അത് നമ്മുടെ ചര്‍മ്മത്തിലൂടെ തിരിച്ചറിയാനാകും.  ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പ്രായം തോന്നിക്കുന്ന ചര്‍മ്മ പ്രശ്നങ്ങളാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രെദ്ധ വേണം. ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ഓറഞ്ച്
ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു.

ചീര
ചീരയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.

നെല്ലിക്ക
നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രായമാകുന്നതിന്റെ സൂചനകള്‍ ചര്‍മ്മത്തെ ബാധിക്കാതിരിക്കാനും ഇവ സഹായിക്കും.

തക്കാളി
ചര്‍മ്മാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതിൽ തക്കാളിയുടെ പങ്ക് വളരെ വലുതാണ്. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിക്ക് കഴിയും. സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളി സഹായിക്കും.

ക്യാരറ്റ്
ക്യാരറ്റില്‍ വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും ക്യാരറ്റ് സഹായിക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–

ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 ലക്ഷം ഈ നമ്പരിലുള്ള ടിക്കറ്റിന് ; നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം അറിയാം…

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ...

ലോകനിലവാരത്തിലേക്ക് ഡ്രൈവിം​ഗ് ഉയർത്തുകയാണ് ലക്ഷ്യം, യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനം : കെ ബി ഗണേഷ്...

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പുതിയ ലൈസൻസ് പരിഷ്കരണമെന്ന് ​ഗതാ​ഗത വകുപ്പ്...

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും : മന്ത്രി കെ രാജൻ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി...

കല്ലേലി കാവിൽ ആയില്യം പൂജ സമര്‍പ്പിച്ചു

0
കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ...