Friday, April 26, 2024 12:56 am

കുടുംബശ്രീ യൂണിറ്റുകളുടെ മറവില്‍ വായ്പ നേടാന്‍ ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയ കേസില്‍ രണ്ടു വനിതകള്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : കുടുംബശ്രീ യൂണിറ്റുകളുടെ മറവില്‍ വായ്പ നേടാന്‍ ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയ കേസില്‍ രണ്ടു വനിതകള്‍ പിടിയിലായി. വര്‍ക്കല നഗരസഭയിലെ സിഡിഎസ് അധ്യക്ഷയുടെയും മെമ്പര്‍ സെക്രട്ടറിയുടെയും ഉള്‍പ്പെടെ വ്യാജ ലെറ്റര്‍പാഡില്‍ ഇവരുടെ ശുപാര്‍ശയും ഒപ്പും സീലും അടങ്ങുന്ന കത്തുകളാണ് അപേക്ഷക്കൊപ്പം നല്‍കിയത്. സിഡിഎസ് അധ്യക്ഷയുടെയും വര്‍ക്കല പുത്തന്‍ചന്തയിലെ കേരള ബാങ്ക് അധികൃതരുടെയും പരാതിയില്‍ വര്‍ക്കല ചെറുകുന്നം കണ്ണങ്കര വീട്ടില്‍ സല്‍മ(42), ശിവഗിരി അരുണഗിരിയില്‍ രേഖ വിജയന്‍(33) എന്നിവരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.

വായ്പയ്ക്കു അനുമതി ലഭിച്ചാല്‍ 27 കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ ആകെ 81 ലക്ഷം രൂപ തട്ടുകയായിരുന്നു ലക്ഷ്യം. വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ക്കു പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നു ലക്ഷം വരെ ഓരോ യൂണിറ്റിനും നല്‍കുന്ന പദ്ധതിയുടെ കീഴിലാണ് 27 അപേക്ഷകള്‍ തയാറാക്കി ഇരുവരുംകേരള ബാങ്കിനെ സമീപിച്ചത്. അപേക്ഷകള്‍ക്കൊപ്പം ഹാജരാക്കിയ സിഡിഎസ് അധ്യക്ഷയുടെയും മെമ്പര്‍ സെക്രട്ടറിയുടെയും ഒപ്പുകളിലും കയ്യെഴുത്തിലും വ്യത്യാസം കണ്ടതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്.

ആദ്യം സിഡിഎസ് അധ്യക്ഷയുടെ പേരിലെ വ്യാജ ലെറ്റര്‍ പാഡിലെ ഫോണ്‍ നമ്പറിലേക്കു വിളിച്ചപ്പോള്‍ സംസാരിച്ചത് അറസ്റ്റിലായ വനിതകള്‍ തന്നെയായിരുന്നു. സംശയം കനത്തതോടെ ബാങ്ക് നഗരസഭ തലത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് കത്തുകളെല്ലാം വ്യാജമാണെന്ന് വ്യക്തമായത്. അപേക്ഷകളില്‍ ഉപയോഗിച്ച വ്യാജ ലെറ്റര്‍ പാഡ്, സീല്‍ അടക്കം തയാറാക്കിയ ഉറവിടങ്ങള്‍ കണ്ടെത്തിയെന്നാണ് സൂചന. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് വര്‍ക്കല എസ്‌എച്ച്‌ഒ എസ്.സനോജ് അറിയിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...