കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടി ബിന്ദു പണിക്കര്‍ കൂറുമാറി. പോലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതി വിസ്താരത്തിനിടെ മാറ്റി പറഞ്ഞത്. പ്രോസിക്യൂഷന്‍ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷന്‍ തന്നെ ക്രോസ് വിസ്താരവും നടത്തി. കേസില്‍ നേരത്തെ നടന്‍ ഇടവേള ബാബുവും മൊഴി മാറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്നത്.
നടിയെ ആക്രമിച്ച കേസ് ; ബിന്ദു പണിക്കരും കൂറു മാറി
RECENT NEWS
Advertisment