ബിന്ദുകൃഷ്ണക്ക് എതിരെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഡി.സി.സി അദ്ധ്യക്ഷ ബിന്ദുകൃഷ്ണക്ക് എതിരെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ പതിപ്പിക്കലില്‍ വരെ എത്തിയത്.

ഒരാഴ്ച മുമ്പാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് കാരനുമായ യുവനേതാവ് കേസില്‍പ്പെട്ടത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി എടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണെന്ന് ബിന്ദുകൃഷ്ണ പറയുന്നു. സാമ്പത്തിക ഇടപാടുകളെ ചെല്ലി യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച കേസിലാണ് ഫൈസല്‍ കുളപ്പാടം ജയിലിലായത്. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന് എതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു. ഡി.സി.സി പ്രസിഡന്‍റ് കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ  പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...