ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി  : ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി സാകേതിലെ മാക്‌സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചതെന്നാണ് വിവരം.. പനിയും തൊണ്ട വേദനയുമുണ്ടെന്ന് ഇവര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കുറച്ച്‌ ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിജെപി നോമിനേറ്റ് ചെയ്തിരിക്കുന്നത് സിന്ധ്യയെയാണ്. കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റീനിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിയിൽ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം ; അന്വേഷണം അച്ചടക്കസമിതിക്ക്

0
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും...

കാസർകോട്ടെ കലാലയങ്ങളിൽ വിദ്യാർത്ഥി ക്ഷാമം

0
കാസർകോട് : "ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാൾ ഉപരി അവിടുത്തെ ഒരു പ്രത്യേക...

കർണാടകയിൽ രണ്ട് പാകിസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

0
ബെംഗളൂരു: യഥാർത്ഥ പൗരത്വം മറച്ചുവെച്ച് വ്യാജരേഖകളിലൂടെ ഇന്ത്യൻ വോട്ടർ ഐഡന്റിറ്റി...

ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍ മുന്‍ സൂപ്രണ്ട് കെ അനില്‍കുമാര്‍

0
കൊച്ചി: കേരളത്തിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിനേക്കാള്‍ അധികം തടവുകാരുണ്ടെന്ന് വിയ്യൂര്‍ ജയില്‍...