നടി ബിന്ദു പണിക്കരുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനായ വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം.ബാബുരാജ് (52) അന്തരിച്ചു. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതവാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിലിരിക്കവെയാണ് അന്ത്യം. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച്‌ ബാബുരാജിനെ വാഹനം ഇടിച്ചിട്ടത്.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്. കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ (സി.പി.എസ്.എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്‌.എം.എസ്. മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ : സ്മിത പി നായര്‍ (സംഗീതാദ്ധ്യാപിക, കോട്ടയം കുമ്മനം കുറുപ്പന്തറ കുടുംബാംഗം). മകന്‍ : ശബരീനാഥ്. സംസ്‌കാരം ഇന്ന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരവേദിയിൽ യൂണിഫോമിലെ ‘രാജി’ പ്രഖ്യാപിച്ച് പോലീസ് കോൺസ്റ്റബിൾ

0
ന്യൂഡൽഹി : ജന്തർ മന്തറിലെ വിദ്യാർത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പോലീസ് കോൺസ്റ്റബിൾ...

തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ

0
ഡൽഹി : തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ “ക്രൂരമായ നടപടികൾ” സ്വീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ ഡൽഹിയിലെ ജന്തർ...

പി കെ ശ്രീമതിയുടെ മൊഴിയെടുത്ത് ആലക്കോട് സൈബർ പോലീസ് ; അന്വേഷണ ചുമതലയുള്ള ഐജിക്ക്...

0
തിരുവനന്തപുരം: വ്യാജവാർത്തയിൽ മുതിർന്ന സിപിഎം നേതാവ് പികെ ശ്രീമതിയുടെ മൊഴിയെടുത്ത് പോലീസ്....