പത്തനംതിട്ട ബിഷപ്പ് ഉള്‍പ്പെട്ട മണല്‍ ഖനനം ; തമിഴ്‌നാട് മുന്‍ ഖനി വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുനെല്‍വേലി : പത്തനംതിട്ട ബിഷപ്പ് ഉള്‍പ്പെട്ട മണല്‍ ഖനന കേസില്‍ തമിഴ്‌നാട് മുന്‍ ഖനി വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജില്ലയിലെ കള്ളിടൈ കുറിച്ചി അനധികൃത മണല്‍ ഖനനക്കേസിലെ ഏറ്റവും പുതിയ അറസ്റ്റാണ് ഇത്. തിരുനെല്‍വേലി മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സഫിയയെ ആണ് സിബി-സിഐഡി ശനിയാഴ്ച അറസ്റ്റു ചെയ്തത്. കേസില്‍ കേരളത്തില്‍ നിന്നുള്ള ഒരു ബിഷപും അഞ്ച് വൈദികരും നേരത്തെ അറസ്റ്റിലായിരുന്നു. 2019-ല്‍ കള്ളിടൈ കുറിച്ചിക്ക് സമീപം പൊട്ടലില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മണല്‍ ഖനനക്കേസില്‍ സഫിയയ്ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച അറസ്റ്റ് ചെയ്ത സഫിയയെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയും  ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട്, തെക്കന്‍ കള്ളിടൈ കുറിച്ചി വില്ലേജിലെ പൊട്ടലില്‍ വണ്ടല്‍ ഓടയ് ചെക് ഡാമില്‍ നിന്ന് ആറ്റുമണല്‍ ഖനനം ചെയ്ത് മണ്ണ് ചൂഷണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളിയായ മനുവേല്‍ ജോര്‍ജിനേയും അറസ്റ്റുചെയ്തിരുന്നു. മണ്ണില്‍ പരുക്കന്‍ കല്ല്, ചരല്‍, ക്രഷര്‍ പൊടി, എം സാന്‍ഡ് എന്നിവ സംഭരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ലൈസന്‍സ് മനുവേലിന് ഉണ്ടായിരുന്നു. 27,773.66 കുബിക് മീറ്റര്‍ മണല്‍ അനധികൃതമായി ഖനനം ചെയ്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി കടത്തിയതായി സ്ഥലം പരിശോധിച്ച അന്നത്തെ ചേരന്‍ മഹാദേവി സബ് കളക്ടര്‍ വിലയിരുത്തിയിരുന്നു. 2019 സെപ്റ്റംബറില്‍, തമിഴ്നാട് മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്‍സഷന്‍ റൂള്‍സ്, 1959 പ്രകാരം മനുവേലിന് 9,57,21,578 രൂപ പിഴ ചുമത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് കേസ് കല്ലിടൈ കുറിച്ചി പോലീസ് സ്റ്റേഷനില്‍ നിന്ന് സിബി-സിഐഡിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...