തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തിയ പരിശോധനയില്‍ കാര്യമായി പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഫോഴ്‌സ്‌മെന്റ് നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണം സര്‍ക്കാരിനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് അന്വേഷണ ഏജന്‍സിയുടെ പരിധിയിലുള്ള കാര്യമാണെന്ന് പിണറായി പറഞ്ഞു.
നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കുടുംബത്തിന് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ അവകാശമുണ്ട്. റെയ്‌ഡും തുടര്‍ നടപടികളും രാഷ്‌ട്രീയ പ്രേരിതമാണോ എന്ന് ഏജന്‍സിയുടെ കൈയിലുള്ള വിവരങ്ങള്‍ അറിയാതെ പറയാന്‍ സാധിക്കില്ല. വ്യക്തിക്കെതിരെ ഉയര്‍ന്നുവരുന്ന അന്വേഷണത്തിന്റെ നിജസ്ഥിതി അറിയാതെ മുന്‍കൂര്‍ പ്രവചനം നടത്താന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.