നാറാണംമൂഴി പഞ്ചായത്തില്‍ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാറാണംമൂഴി പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. 4027 വീടുകളാണ് ആകെയുള്ളത്. ഇതില്‍ 687 വീടുകളില്‍ കുടിവെള്ള കണക്ഷനുണ്ട്. 3340 വീടുകള്‍ക്കാണ് ഇനി കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം ഒന്നാം ഘട്ടത്തില്‍ 350 ഉം രണ്ടാംഘട്ടത്തില്‍ 300 കണക്ഷനുകളും നല്‍കും. ബാക്കി 2690 വീടുകള്‍ക്ക് 2023-24 നുള്ളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കും. ഇതിനായി അടിച്ചിപ്പുഴ കുടിവെള്ള പദ്ധതിയുടെ വിപുലീകരണത്തിനായി റിപ്പോര്‍ട്ട് തയാറാക്കി വരുന്നു.

ഒന്നാംഘട്ടത്തില്‍ 350 കണക്ഷനുകള്‍ക്കായി 80.22 ലക്ഷം രൂപയാണ് വിനിയോഗിക്കുക. രണ്ടാം ഘട്ടത്തിനായി 95.95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കി വരുന്ന 2690 കണക്ഷനുകള്‍ക്ക് 15 കോടി രൂപ വേണം. ഇതിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിട്ടുണ്ട്. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് അധ്യക്ഷനായി. ജോണ്‍ മാത്യു, രമേശന്‍, തങ്കമണി, സുബി തോമസ്, പ്രസന്ന തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...