വെട്ടൂർ ആയുർവേദ ആശുപത്രിയുടെ സബ് സെൻ്റർ മലയാലപ്പുഴയിൽ അനുവദിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂർ ആയൂർവേദ ആശുപത്രിയ്ക്ക് മലയാലപ്പുഴയിൽ ഒരു സബ് സെൻ്റർ അനുവദിച്ച് സർക്കാർ ഉത്തരവായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൻ്റെ പഴയ കെട്ടിടം നവീകരിച്ചാണ് സബ് സെൻറർ പ്രവർത്തനത്തിനായി നല്കുക.

വെട്ടൂർ ആയുർവേദ ആശുപത്രിയുടെ പ്രവർത്തനത്തിന് തടസ്സം വരാത്ത നിലയിലായിരിക്കും സബ് സെൻറർ പ്രവർത്തിപ്പിക്കുക. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമ പഞ്ചായത്ത് ഒരുക്കി നല്കും. സ്റ്റാഫിനെ വർക്കിംഗ് അറേൻജ്മെൻ്റിൽ നിയമിക്കും. മലയാലപ്പുഴയിലെ ആളുകൾക്ക് വെട്ടൂർ ആയുർവേദ ആശുപത്രിയിൽ എത്തിച്ചേരാനുള്ള യാത്രാബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് സബ് സെൻറർ അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. സബ് സെൻ്റർ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...