Wednesday, June 12, 2024 2:34 am

എറണാകുളത്തെ മഞ്ഞപ്പിത്തം : ജല അതോറിറ്റിക്കെതിരെ കടുത്ത പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അതോറിറ്റിയോടുള്ള അമർഷം മാറാതെ നാട്ടുകാരും പഞ്ചായത്തും. രോഗബാധിതർക്ക് ബിൽ തുകയിൽ രണ്ട് മാസത്തെ ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ആവശ്യപ്പെട്ടു. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്തബാധക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത.

ശരിയായ ക്ലോറിനേഷൻ നടത്താൻ ജലഅതോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡിഎംഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ പ്രതിഷേധവും അമർഷവും കൂടി. പിഴവ് പറ്റിയാൽ നടപടി വേണ്ടെ എന്ന ചോദ്യമാണ് പ‍ഞ്ചായത്ത് ആവർത്തിക്കുന്നത്. വക്കുവള്ളി ചിറയിൽ മാലിന്യം കലരാതെ സൂക്ഷിക്കാനുള്ള നടപടികളും വേണമെന്ന് നാട്ടുകാരും പറയുന്നു. മനുഷ്യൻ ഇനി എന്ത് വിശ്വസിച്ച് വെള്ളം കുടിക്കുമെന്നാണ് ചോദ്യം. ചിറയിലെ ശുദ്ധീകരിക്കാത്ത വെള്ളമാണ് ആരോഗ്യവകുപ്പ് പരിശോധിച്ചതെന്ന ജല അതോറ്റിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണമാണ് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചത്. എന്തായാലും പഞ്ചായത്തിലെ പൊട്ടിയ പൈപ്പുകൾ ശരിയാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജ്യസഭാംഗങ്ങളുടെ സീറ്റുകളിൽ ഒഴിവുകള്‍ പ്രഖ്യാപിച്ചു

0
ദില്ലി: ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗങ്ങളുടെ സീറ്റുകളിൽ ഒഴിവുകള്‍ പ്രഖ്യാപിച്ചു. 7 സംസ്ഥാനങ്ങളിലെ...

സമഗ്രമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ; ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനം 13ന്

0
തിരുവനന്തപുരം: ലോക കേരളം ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനവും കേരള കുടിയേറ്റ സർവേ...

വോട്ടിം​ഗിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ വികാരം ; സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയിൽ വിമർശനം

0
കൊച്ചി: എറണാകുളത്തെ എൽഡിഎഫിന്‍റെ വൻ തോൽവിക്ക് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി...

പെരിയാറിൽ 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പെരിയാറിൽ കഴിഞ്ഞ മെയ് 20 ന് പ്രാഥമിക വിവരപ്രകാരം 13.56...