കല്ലേലി വെള്ളച്ചാട്ടം ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ് പ്രതിസന്ധി രൂക്ഷമായത് വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചെങ്കിലും വിവാഹ ആൽബങ്ങളും മറ്റും ചിത്രീകരിക്കുന്ന ഫോട്ടോ – വീഡിയോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിൽ ഒന്നാണ് കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കല്ലേലി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ചിത്രീകരിക്കുന്നതിനായി ഇവർ വധു വരന്മാരെയും കൂട്ടി ഇവിടെ എത്താറുണ്ട്. ദിവസേനെ മൂന്നും നാലും സംഘങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവിടെ എത്തി ചിത്രീകരണം നടത്തി മടങ്ങാറുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു.

പ്രകൃതിയെ സ്നേഹിക്കുന്ന മറ്റ് നിരവധി ആളുകളും ഇവിടെ എത്തി ചിത്രങ്ങൾ പകർത്തി മടങ്ങാറുണ്ട്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കല്ലേലി വെള്ളച്ചാട്ടത്തിന് മഴക്കാലത്ത് അവർണ്ണനീയമായ സൗന്ദര്യമാണുള്ളത്. ഇരുപത്തടിയിലേറെ ഉയരമുള്ള പാറക്കെട്ടിൽ നിന്നും ചിന്നി ചിതറി താഴേക്ക് പതിക്കുന്ന കല്ലേലി വെള്ളച്ചാട്ടം ഏതൊരു പ്രകൃതി സ്നേഹിയുടെയും മനം കവരും.  സമൂഹ മാധ്യമങ്ങളിലും വെള്ളച്ചാട്ടം ശ്രദ്ധിക്കപെടുന്നുണ്ട്. വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ എത്തുന്നവരും കുറവല്ല. കോന്നി – എലിയറക്കൽ – കല്ലേലി വഴിയും കൊല്ലൻപടി – അതിരുങ്കൽ – കുളത്തുമൺ വഴിയും പാടം – മാങ്കോട് – അതിരുങ്കൽ – കുളത്തുമൺ കല്ലേലി വഴിയും കൂടൽ രാജഗിരി – അതിരുങ്കൽ – കുളത്തുമൺ കല്ലേലി വഴിയും വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്ക് എത്തി ചേരുവാൻ സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...