കൊച്ചി : ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസില്‍ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രതികരണം. കുറ്റവാളി ആരെന്ന് നിയമം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അമ്മയില്‍ തിടുക്കത്തില്‍ എടുത്ത പല തീരുമാനങ്ങളും വിമര്‍ശനത്തിന് വിധേയമാകുകയും പിന്നീട് തിരുത്തേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം ഉചിതമായ തീരുമാനം കൈക്കൊണ്ടാല്‍ മതി. അമ്മ രാഷ്ട്രീയ സംഘടനയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിനീഷ് കോടിയേരി കേസില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേണ്ട ; സുരേഷ് ഗോപി
RECENT NEWS
Advertisment