ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും ; ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഉച്ചയോടെ ബിനീഷിനെ എന്‍ സി ബി കോടതിയില്‍ ഹാജരാക്കും. വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ സി ബി നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തവരെ കസ്റ്റഡിയിലെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് ആരോപിക്കുന്ന തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ്, ഡ്രൈവര്‍ അനികുട്ടന്‍, എസ് അരുണ്‍ എന്നിവര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിട്ടില്ല. രണ്ടാം തീയതി ഹാജരാകണമെന്നായിരുന്നു ഇവരോട് ഇ ഡി ആവശ്യപ്പെട്ടിരുന്നത്. എല്ലാവരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. തുടര്‍ന്നാണ് നാളെ മുതല്‍ ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങാന്‍ ഇഡി തീരുമാനിച്ചത്. ഇവരെ പിടികൂടിയതിന് ശേഷം ബിനീഷിനെ വീണ്ടം കസ്റ്റഡിയില്‍ വാങ്ങാനും എന്‍സിബിക്ക് നീക്കമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...