കോൺഗ്രസ് നേതാക്കൾക്കു കൂട്ടത്തോടെ കോവിഡ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിൽ യു.ഡി.എഫ്. സീറ്റുചർച്ചയ്ക്കു നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് നേതാക്കൾക്കു കൂട്ടത്തോടെ കോവിഡ്. കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷൻ എം. ലിജു, കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ എം.എൽ.എ. എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്.

പാർട്ടിയിലെ ഗ്രൂപ്പുതർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയിൽ പി.സി. വിഷ്ണുനാഥ്, സി.ആർ. ജയപ്രകാശ്, എം. മുരളി എന്നീ നേതാക്കളാണുണ്ടായിരുന്നത്. വിഷ്ണുനാഥിനു രോഗം സ്ഥിരീകരിച്ചതോടെ ജയപ്രകാശും മുരളിയും ക്വാറന്റീനിൽ പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഇവരെല്ലാം ഡി.സി.സി. ഓഫീസിൽ സ്ഥാനാർഥി തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിൽ പങ്കെടുത്തിരുന്നു.

നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാനദിനമായ വ്യാഴാഴ്ചയാണ് കോവിഡ്‌ഫലം പുറത്തുവന്നത്. ഇതോടെ തർക്കംതീരാത്ത സ്ഥലങ്ങളിൽ അവകാശവാദമുന്നയിക്കുന്നവരോടെല്ലാം പത്രിക നൽകാൻ നിർദേശിച്ചെന്ന് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ പറഞ്ഞു. സീറ്റുവിഭജനം, സ്ഥാനാർഥിനിർണയം എന്നിവയുമായി ബന്ധപ്പെട്ട് ഇവരുമായി ഇടപെടാത്ത യു.ഡി.എഫ്. നേതാക്കൾ ചുരുക്കമാണ്.

പലവാർഡുകളിലും കൂട്ടത്തോടെ പത്രികനൽകാൻ ആവശ്യപ്പെട്ടതും പുലിവാലാകും. ഒരാളെയൊഴികെ ബാക്കിയെല്ലാവരെയും രണ്ടുദിവസത്തിനുള്ളിൽ പിന്തിരിപ്പിക്കണം. അതിനുള്ള ചർച്ച ഫോണിൽ നടത്തേണ്ടിവരും. നേരിട്ടു ചർച്ചചെയ്തിട്ടു തീരാത്തവിഷയം ഫോണിൽ തീർക്കേണ്ടിവരുന്നതാണു വെല്ലുവിളി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...